അര്‍ത്ഥശൂന്യതയുടെ അര്‍ത്ഥം

                                Related image

വാ പൂട്ടി കരയണം, പറയണം, അലറണം
നിശബ്ദമാം ശബ്ദം മുഴങ്ങണം, ധ്വനി ഉയരണം
നിശ്ചലനായി ഓടണം, മറികടക്കാന്‍ അതിരുകള്‍
കൂട്ടമായ് നില്‍ക്കണം തനിയെ, പോരാടണം
പറന്നുയരണം വിടര്‍ത്താത്ത ചിറകുമായ്
വേലി കെട്ടണം, അതിരില്ലാ മാനത്ത്
ഒടുവില്‍, മരിക്കണം ജീവനോടെ
ഇനിയും പിറക്കാത്ത സ്വപ്നങ്ങളേയും കൊന്ന്....

Comments

Popular Posts