എന്‍റെ മലയാളം കവിതകള്‍

           ഭ്രാന്തന്‍

ഞാനൊരു കവിത എഴുതിയപ്പോള്‍
ലോകമെന്നെ കവി എന്ന് വിളിച്ചു.
ഞാനൊരു പാട്ടു പാടിയപ്പോള്‍
ലോകമെന്നെ കുയിലെന്നു വിളിച്ചു.
ഞാനൊരു നുണ പറഞ്ഞപ്പോള്‍
ലോകമെന്നെ സഖാവെന്ന് വിളിച്ചു.
അവസാനം,
ഞാനൊരു സത്യം പറഞ്ഞപ്പോള്‍
ലോകമെന്നെ വിളിച്ചു, 
ഭ്രാന്തന്‍
Image result for ഭ്രാന്തന്

Comments