മൂക സാക്ഷി

മൂകസാക്ഷി



അഹങ്കാരമെന്നു കരുതരുത്
ഞാനാണീ ലോകത്തെ

 ഏറ്റവുംവലിയ രഹസ്യ സൂക്ഷിപ്പുകാരന്‍

അയാള്‍ ചുമരിനു കാവിയടിക്കുന്നതും

മറ്റൊരാള്‍ പച്ച കൊടി കെട്ടുന്നതും

ഞാന്‍ കണ്ടിട്ടുണ്ട്.

അയാള്‍ക്ക് താടി മുളച്ചതും
അത് വടിച്ചതും 

ഞാന്‍ മാത്രമെ കണ്ടുള്ളൂ.

നജീബിനെ ഞാന്‍ കണ്ടിട്ടുണ്ട്,

വെമുല അണിഞ്ഞ കയറും.

അയാള്‍ പാകിസ്ഥാനിലേക്ക് ടിക്കറ്റെടുത്തതും,

പോകുന്നതും ഞാന്‍ കണ്ടു.

അയ്യോ...

ഞാനിനി മിണ്ടുന്നില്ല

എന്നോട് വല്ല ഉഗാണ്ടയിലേക്കും

പോകാന്‍ പറഞ്ഞാലോ. 









Comments

Popular Posts