നിഴലിനോട്

Image result for shadow
ഞാന്‍ നനഞ്ഞ മഴയില്‍
നീ തണുത്തു വിറച്ചുവോ?
ഞാന്‍ വെയിലേറ്റിട്ടാണോ
നീ കറുത്തത്?
ഞാന്‍ ഭക്ഷിച്ചപ്പോള്‍
നീ തൃപ്തനായോ?
ഞാന്‍  കരഞ്ഞപ്പോള്‍
നീ മിഴി തുടച്ചുവോ?
ഞാന്‍ വീണപ്പോള്‍
നിന്‍ മുട്ടു മുറിഞ്ഞുവോ?
ഞാന്‍ തെറ്റു ചെയ്തപ്പോള്‍
നീയെന്നെ വിലക്കിയോ?
ഞാന്‍ മരിച്ചപ്പോള്‍
നീ സ്വര്‍ഗം പുല്‍കിയോ?

Comments