ഞാന്‍


Image result for myself
വിജയിയാണെത്രെ ഞാന്‍,
രണ്ടു കോടി പേരുടെ മത്സരത്തില്‍
കൊടി പാറിച്ച വിജയി.

സ്വത്വമാണെത്രെ ഞാന്‍,
എന്‍റെ സ്വപ്നങ്ങളുടെ, സ്വഭാവത്തിന്‍റെ
അതിലുമുപരി എന്‍റെ തന്നെ.

പേജുകളുടെ എണ്ണമറിയാത്ത പുസ്തകമാണ്,
വര്‍ത്തമാനം എഴുതുന്ന പുസ്തകം.
ഭാവിക്ക് അത്  എഴുതാനുള്ള മഷിയില്ലാ തൂലികയുമുണ്ട്.

ഞാന്‍ തന്നെയാണിത്,
എന്‍റെ തന്നെ സ്വപ്നം,
വെളിച്ചം തപ്പുന്ന സ്വപ്നം.



Comments