പാവ The Doll


Image result for doll painting

പാവ

എനിക്കറിയാം ആ കുഞ്ഞു കൈകളുടെ കരുതല്‍,
ആര്‍ദ്രമാം അധരങ്ങളുടെ ചൂടും,
ആ മാറിടത്തിലെ സുരക്ഷയും.
വാ തുറക്കില്ലെന്നറിഞ്ഞിട്ടും നല്‍കിയ ഉരുളകള്‍,
കണ്ണടക്കില്ലെന്നറിഞ്ഞിട്ടും പാടിയ താരാട്ടുകള്‍.
ഒടുവില്‍,
ആ തൊഴി വേണ്ടി വന്നുവെനിക്ക്,
ബാല്യത്തെ മറ്റാരോ കവര്‍ന്നുവെന്നറിയാന്‍


Comments

Popular Posts