പേരില്ലായ്മയുടെ പേര്
“ സ്നേഹമാണോ മരണമാണോ ഭാരമേറിയത് ” സംശയത്തോടെ അത് ചോദിച്ചു. “ അറിയില്ല ” അവള്‍ കൈമലര്‍ത്തി “ ജീവിതമാണ് ഏറ്റവും ഭാരമേറിയത് ” ജീവിതമോ ? അതെ അപ്പോ ജീവനുള്ള സ്നേഹം അതിലും ഭാരമല്ലേ ? അതിന് സ്നേഹത്തിന് ജീവനില്ലല്ലോ ശെരിക്കും സ്നേഹത്തിന് ജീവനില്ലെ ? ഉണ്ടാവില്ല, അതുകൊണ്ടാണല്ലോ ചിലര്‍ക്കെങ്കിലും ജീവനേക്കാളേറെ സ്നേഹിക്കാന്‍ കഴിയുന്നത് അല്ല നിന്നോട് ആരാ ഇതൊക്കെ പറഞ്ഞത് ? ആരുമല്ല, ഞാന്‍ തന്നെ പറഞ്ഞതാണ് എനിക്കൊരു സംശയം ചോദിച്ചോളു ശെരിക്കും നീ ആരാണ് ? പേരാണോ ? അതായാലും മതി എനിക്ക് പേരില്ല, നിനക്ക് ഇഷ്ടമുള്ളത് വിളിക്കാം ബുദ്ധി, വിവേകം ഇവ വല്ലതുമാണോ നീ ? അങ്ങനെ വിളിക്കാന്‍ തോന്നുന്നെങ്കില്‍ അങ്ങനെ വിളിച്ചോ വേണ്ട, പേരില്ലാത്ത് തന്നെയാണ് നല്ലത് അതെന്താ ? പേര് ഒരു പരിതിയാണ് എന്തു പരിതി ? കണ്ണിനെ പോലെ കണ്ണിനെന്തു പറ്റി ? കണ്ണ് എന്തിനാണെന്നറിയുമോ ? കാണാനല്ലേ ? “ അതു മാത്രമല്ല, അത് ഒരു പരിതിയാണ്. പേര് കൊണ്ട് അതിര്‍ത്തിക്കുള്ളില്‍ തളച്ചിട്ടതാണ്. കണ്ണ് കൊണ്ട് കേള്‍ക്കുന്നവരും, സംസാരിക്കുന്നവരും ഉണ്ട്. കണ്...